വാഹന ഇന്‍ഷുറന്‍സ് ലംഘനം ക്യാമറ നിരീക്ഷണം ഒക്ടോബര്‍ ഒന്ന് മുതല്‍

വാഹന ഇന്‍ഷുറന്‍സ് ലംഘനം; ക്യാമറ നിരീക്ഷണം ഒക്ടോബര്‍ ഒന്ന് മുതല്‍

റിയാദ്: വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങള്‍ കണ്ടെത്താന്‍ ട്രാഫിക് കാമറയിലൂടെ നിരീക്ഷണം നടത്തുന്ന സംവിധാനം ഒക്ടോബര്‍ ഒന്ന് മുതല്‍ സൗദിയില്‍ ആരംഭിക്കും. ട്രാഫിക്ക് വകുപ്പ് ‘എക്‌സ്’ അകൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
ട്രാഫിക് നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ രാജ്യത്തുള്ള എല്ലാ പൗരന്മാരോടും താമസക്കാരോടും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാവരും വാഹനങ്ങള്‍ നിര്‍ബന്ധമായും ഇന്‍ഷുര്‍ ചെയ്യണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.

ഇലക്ട്രോണിക് കാമറ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന സംവിധാനം പ്രവര്‍ത്തസജ്ജമായി കഴിഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് ഇല്ലാത്ത ഏത് വാഹനവും റോഡിലിറങ്ങിയാല്‍ അപ്പോള്‍ തന്നെ കണ്ടെത്തി നിയമലംഘനം രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണിത്.

KCN

more recommended stories