ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി സി. പി . സി. ആര്‍. ഐ കേന്ദ്രിയ വിദ്യാലയം

 

കാസറഗോഡ് : ഒന്നാം തീയ്യതി ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമത്രിയുടെ ആഹ്വാനം ഏറ്റെടുത്തു കേന്ദ്രിയ വിദ്യാലയത്തിലെ കുട്ടികള്‍ മാതൃകയായി. സ്വച്ഛത പഖ്വാട: സ്വച്ഛത ഹി സേവ എന്ന പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിന്ന് തെരെഞ്ഞെടുത്ത സി. സി. ആര്‍. ഐ കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും, പൊതുജനങ്ങളും വിദ്യാലയവും പരിസര പ്രദേശങ്ങളും വൃത്തിയാക്കി.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സി. പി. സി.ആര്‍. ഐ ഡിറക്ടറും വിദ്യാലയ ചെയര്‍മാനുമായ ഡോ. കെ. ബി.ഹെബ്ബാര്‍ നിര്‍വഹിച്ചു. തദവസരത്തില്‍ വിദ്യാലയ പ്രിന്‍സിപ്പല്‍ ശ്രീ.സുധാകരന്‍.കെ.പി, പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സയന്റിസ്റ്റ്മാരായ സുബ്രമണ്യന്‍, ഡാലിയ, ബെഞ്ചമിന്‍ എന്നിവരും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സമീറ ഫൈസലും സംസാരിച്ചു. ഇക്ബാല്‍ ബേബി ക്യാമ്പ് പരിപാടിക്ക് വേണ്ടി വന്ന സഹായ സഹകരണങ്ങള്‍ നല്‍കി.
വിദ്യാലയത്തിലെ കായികാദ്ധ്യാപകന്‍ ശ്രീ. വിനോദ് കുമാര്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

KCN

more recommended stories