ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്ക്: ഗുരുതരമെന്ന് സൂചന

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്ക്. താരത്തിന് പരുക്കേറ്റത് ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ്.ബംഗ്ലാദേശിനെതിരെ പന്തെറിയുന്നതിനിടെ പരുക്കേറ്റ താരത്തെ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു.

പരുക്ക് ഗുരുതരമാണെന്നാണ് സൂചന.

സംഭവം നടന്നത് കളിയുടെ ഒന്‍പതാം ഓവറിലായിരുന്നു.ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റണ്‍ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. എന്നാല്‍ കാലിന് പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രം എറിഞ്ഞ് മടങ്ങി. ഓവറിലെ ബാക്കിയുള്ള പന്തുകള്‍ എറിഞ്ഞത് വിരാട് കോലിയായിരുന്നു.

അതേസമയം, മികച്ച തുടക്കത്തിനു ശേഷം ബംഗ്ലാദേശിന് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 93 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം തുടരെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബംഗ്ലാദേശ് നിലവില്‍ 34 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റണ്‍സെന്ന നിലയിലാണ്.കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും ഒരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ രണ്ട് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.

KCN

more recommended stories