ശ്വാസം മുട്ടി രാജ്യ തലസ്ഥാനം

ശ്വാസം മുട്ടി’ രാജ്യ തലസ്ഥാനം!, വായു മലിനീകരണം രൂക്ഷമായി തുടരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ അറിയാം

ദില്ലി: ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുമലിനീകരണ സൂചിക ഇന്ന് 309 ആയി ഉയര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുകയാണ് അധികൃതര്‍. ശൈത്യകാലം തുടങ്ങുമ്പോള്‍ തന്നെ ശ്വാസം മുട്ടിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. ദില്ലിയില്‍ ശനിയാഴ്ച വായുമലിനീകരണ തോത് 173 ആയിരുന്നു, ഒറ്റ ദിവസംകൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത്. ദില്ലി സര്‍വകലാശാല മേഖലയില്‍ 330 ഉം, ദില്ലി വിമാനത്താവള മേഖലയില്‍ 325 ഉം ആണ് ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൂടിയതാണ് വായുനിലവാരം ഇടിയാന്‍ കാരണം.

വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയില്‍ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. പിന്നാലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ന?ഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു, സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിം?ഗ് ഫീസും കൂട്ടി. ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോ?ഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രിയിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോ?ഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ദില്ലി സര്‍ക്കാര്‍ യോ?ഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.

KCN

more recommended stories