ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സുരക്ഷസേന അറിയിച്ചു. കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തതെന്ന വിവരമാണ് സൈനിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സ്ഥിരീകരിക്കുന്നുണ്ട്. സൈന്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇവിടെ തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെയാണ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നുവെന്ന് സുരക്ഷ സേനക്ക് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്നുണ്ടായ ഏറ്റമുട്ടലിലാണ് രണ്ട് ഭീകരരെ വ?ധിച്ചത്. അതേ സമയം കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് സൈന്യത്തിന് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇവിടെ തെരച്ചില്‍ പുരോ?ഗമിക്കുകയാണ്.
more recommended stories
-
മലയാള നടി കനകലത അന്തരിച്ചു
നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും.
-
മുന്‍ തഹസില്‍ദാറിന്റെ പ്രതിമാസ പെന്‍ഷനില്‍ നിന്ന് 500 രൂപ പിടിക്കാന്‍ റവന്യു വകുപ്പ്; അഴിമതി പരാതിയില്‍ അച്ചടക്ക നടപടി
പത്തനംതിട്ട: വാല്യുവേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അഴിമതി എന്ന്.
-
മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി
മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്.
-
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട.