ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ലഖ്നൗ: ബൗളര്‍മാര്‍ വീണ്ടും മികവിലേക്കുയര്‍ന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിക്കരികില്‍. 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറില്‍ 129 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ മികച്ച മാര്‍ജിനിലുള്ള ജയം സ്വന്തമാക്കിയത്.

ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. അതേസമയം അഞ്ചാം തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു.

നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് എന്നിവരാണ് ഇംഗ്ലീഷ് ടീമിനെ തകര്‍ത്തത്.

മത്സരത്തില്‍ തുടക്കത്തിലെ 4.4 ഓവറുകള്‍ മാത്രമാണ് ഇംഗ്ലണ്ട് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയത്. പിന്നാലെ അഞ്ചാം പന്തില്‍ ഡേവിഡ് മലാനെ (16) വീഴ്ത്തി ബുംറ വിക്കറ്റ് വേട്ടയ്ക്ക് തിരിതെളിച്ചു. തൊട്ടടുത്ത പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ജോ റൂട്ടും (0) പുറത്തേക്ക്.

തുടര്‍ന്ന് എട്ടാം ഓവറില്‍ ബെന്‍ സ്റ്റോക്ക്സിന്റെ (0) കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷമിയും വേട്ടയില്‍ പങ്കാളിയായി. 10-ാം ഓവറില്‍ തിരിച്ചെത്തിയ ഷമി ജോണി ബെയര്‍സ്റ്റോയേയും (14) മടക്കി. 16-ാം ഓവറില്‍ നന്നായി ടേണ്‍ ചെയ്ത ഒരു പന്തില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറെ (10) മടക്കി കുല്‍ദീപ് യാദവും വരവറിയിച്ചു. പിന്നാലെ നിലയുറപ്പിക്കാന്‍ ശ്രമിച്ച മോയിന്‍ അലിയെ (15) രാഹുലിന്റെ കൈയിലെത്തിച്ച് ഷമി തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

KCN

more recommended stories