ബാലണ്‍ ഡി ഓറില്‍ മെസിയോ ഹാളണ്ടോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; എല്ലാ കണ്ണുകളും പാരീസിലേക്ക്

 

പാരീസ്: ഈ വര്‍ഷത്തെ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം ഏര്‍ളിംഗ് ഹാളണ്ടും തമ്മിലാണ് പ്രധാന മത്സരം. എട്ടാം ബാലണ്‍ ദ് ഓര്‍ നേട്ടത്തോടെ സ്വന്തം റെക്കോര്‍ഡ് മിനുക്കുമോ ലിയോണല്‍ മെസി.അതോ അടുത്ത സൂപ്പര്‍ താരമാകാന്‍ മത്സരിക്കുന്ന ഏര്‍ലിംഗ് ഹാലണ്ടോ, കിലിയന്‍ എംബാപ്പെയോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പുര്‌സാകര പ്രഖ്യാപന ചടങ്ങുകള്‍ തുടങ്ങുക. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ പുരസ്‌കാരച്ചടങ്ങുകള്‍ തത്സമയം കാണാം.

അര്‍ജന്റീനയെ വിശ്വവിജയികളാക്കിയതാണ് പുരസ്‌കാരപട്ടികയില്‍ മെസിയെ ഫേവറേറ്റാക്കുന്നത്. ലോകകപ്പിലെ മികച്ചതാരത്തിനും സില്‍വര്‍ ബൂട്ടും മെസിക്കായിരുന്നു. ഏഴ് തവണ ബലണ്‍ ദ് ഓര്‍ നേടിയിട്ടുള്ള മെസിയാണ് ഇപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരം. അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്.

KCN

more recommended stories