എല്ലാം ജയിക്കാന്‍ അവന്‍ എപ്പോഴും ആഗ്രഹിച്ചു, റൊണാള്‍ഡോയുമായി ഉണ്ടായിരുന്നത് മഹത്തായ മത്സരം; മനസ് തുറന്ന് മെസി

എല്ലാം ജയിക്കാന്‍ അവന്‍ എപ്പോഴും ആഗ്രഹിച്ചു, റൊണാള്‍ഡോയുമായി ഉണ്ടായിരുന്നത് മഹത്തായ മത്സരം; മനസ് തുറന്ന് മെസി

പാരീസ്: ഫുട്‌ബോള്‍ ആരാധകരുടെ വലിയ ചോദ്യത്തിന് ഉത്തരം നല്‍കി അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമായുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ബാലണ്‍ ഡി ഓര്‍ നേട്ടത്തിനുശേഷം സ്പാനിഷ് മാധ്യമമായ എഎസിന് നല്‍കിയ അഭിമുഖത്തില്‍ മെസി മറുപടി നല്‍കിയത്. ഇപ്പോള്‍ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ നേടി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മൂന്നെണ്ണം കൂടുതല്‍, അപ്പോള്‍ നിങ്ങള്‍ തമ്മിലുള്ള മത്സരം ശരിക്കും അവസാനിച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മെസി നല്‍കിയ മറപടിയാണ് ശ്രദ്ധേയമായത്.

റൊണാള്‍ഡോയുമായുള്ളത് ഒരു ഇതിഹാസ പോരാട്ടമായിരുന്നു. കാരണം, ഞങ്ങള്‍ രണ്ടുപേരും നല്ല മത്സരബുദ്ധിയുള്ളവരാണ്. എല്ലാവരേയും എല്ലാറ്റിനെയും ജയിക്കാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. ഞങ്ങളെ രണ്ടുപേരെ സംബന്ധിച്ചും അത് ആസ്വാദ്യകരമായ പോരാട്ടമായിരുന്നു. ഈ മത്സരത്തിലൂടെ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരുപാട് ഗുണങ്ങളുണ്ടായി. ഞങ്ങള്‍ക്ക് മാത്രമല്ല പൊതുവെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്കും ഇത് വളരെ സുന്ദരമായൊരു കാലഘട്ടമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു-മെസി മറുപടി നല്‍കി.

KCN

more recommended stories