ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ദിശയേകാന്‍ ഫ്യൂച്ചര്‍ ഫോക്കസ് പദ്ധതിയുമായി ലിവ് ടു സ്മൈല്‍ ഫൗണ്ടേഷന്‍

 

കേരളത്തിലെ ആയിരത്തോളം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്, ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കരിയര്‍-ഉപരിപഠന മാര്‍ഗ നിര്‍ദ്ദേശ ക്ലാസ്സുകളും സൗജന്യ അഭിരുചിപരീക്ഷകളും നല്കാന്‍ ലക്ഷ്യമിട്ടുള്ള, ഫ്യൂച്ചര്‍ ഫോക്കസ് പദ്ധതിയുമായി ലിവ് ടു സ്മൈല്‍ ഫൗണ്ടേഷന്‍.

വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന വ്യത്യസ്ത അഭിരുചികള്‍, ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള മനഃശാസ്ത്ര പരിശോധനാ രീതികളാണ് അഭിരുചി പരീക്ഷകള്‍. വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിനു തയ്യാറാകുന്ന ഈ സമയത്ത്, അവരുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ ഉപരി പഠന സാധ്യതകളും മേഖലകളും കൃത്യമായി തിഞ്ഞെടുക്കാന്‍ ലിവ് ടു സ്‌മൈലിന്റെ അഭിരുചി പരീക്ഷ വിദ്യാര്‍ത്ഥികളെ സഹായിക്കും. ഇംഗ്ലീഷിന് പുറമെ മലയാളം, കന്നഡ, തമിഴ് എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ലിവ് ടു സ്‌മൈലിന്റെ ഓണ്‍ലൈന്‍ ആപ്റ്റിട്യൂട് ടെസ്റ്റ് നിലവില്‍ ലഭ്യമാണ്. വിദ്യാഭ്യാസ തൊഴില്‍ അഭിരുചികളെ കുറിച്ച് അറിയുന്നതിനും, അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനും ഓണ്‍ലൈന്‍ അഭിരുചി പരീക്ഷകള്‍ ഏറെ സഹായകരമാണ്.

കേരളത്തിലെ ആയിരം സ്‌കൂളുകളില്‍ സൗജനയമായി കരിയര്‍ ഓറിയന്റഷന് ക്ലാസ്സുകളും ഒര് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ അഭിരുചി പരീക്ഷയും നല്കാനാണ് ഫ്യൂച്ചര്‍ ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ലിവ് ടു സ്മൈല്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ- മാനസികാരോഗ്യ രംഗത്തെ വിദഗ്ദര്‍ നേതൃത്വം നല്‍കുന്ന ലീവ് ടു സ്മൈല്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി, വിജയകരമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ വര്‍ക്ക്, മനഃശാസ്ത്രം എന്നിവയില്‍ ബിരുദ-ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരവും ലഭ്യമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, സംസ്ഥാനത്തെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടക്കുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമുകളിലൂടെ വിദഗ്ധ പരിശീലനം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മല്‍ കുമാര്‍, അഹമ്മദ് ഷെറിന്‍, ഇര്‍ഫാദ് മായിപാടി, ഇസ്മായില്‍ ആലൂര്‍, കാവ്യ പി, ഖലില്‍ തുടങ്ങിയത് സംബന്ധിച്ചു
വിശദ വിവരങ്ങള്‍ക്ക് 8921532381 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

KCN

more recommended stories