യൂത്ത് മാര്‍ച്ച്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചായ സല്‍ക്കാരം നടത്തി യൂത്ത് ലീഗ്

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലെരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചായ സല്‍ക്കാരം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, അറഫാത്ത് കമ്പാര്‍, അബ്‌നാസ് കുന്നില്‍, അഫ്രാസ് പി എച്ച് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ സ്വാഗതവും ട്രെഷറര്‍ മൂസാ ബാസിത്ത് നന്ദിയും പറഞ്ഞു.

KCN

more recommended stories