കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിങ് ലണ്ടയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 

കനേഡിയന്‍ ഗുണ്ട നേതാവ് ലഖ്ബീര്‍ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റേതാണ് നടപടി. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് പ്രഖ്യാപനം. 2021 ല്‍ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരായ ആക്രമണത്തില്‍ ലഖ്ബീര്‍ സിങിനും പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നു. പന്നു അടക്കമുള്ള നിരവധി ഖലിസ്ഥാന്‍വാദികളുമായും ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്ന സ്ഥിരീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.

KCN

more recommended stories