126 ദിവസത്തെ യാത്ര, ആദിത്യ വിജയപഥത്തിലേക്ക്; നാളെ ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കും, ദൗത്യ കാലാവധി അഞ്ച് വര്‍ഷം

 

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. ജനുവരി ആറിന് വൈകീട്ട് 4 മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭ്രമണപഥത്തിലേക്ക് എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം ശേഖരിക്കുമെന്ന് ഐഎസ്ആര്‍ഒ വിശദീകരിച്ചു.

നാളെ വൈകീട്ടോടെ ?ആദിത്യ ലാഗ്രാഞ്ച് പോയിന്റ് 1 (എല്‍1) ന് ചുറ്റുമുള്ള ഒരു ‘ഹാലോ ഓര്‍ബിറ്റ്’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശിക്കും. അഞ്ച് ലാഗ്രാഞ്ച് പോയിന്റുകളില്‍ ആദ്യത്തേതാണ് ഹാലോ ഓര്‍ബിറ്റ്. ഭൂമിയില്‍ നിന്നും ഏക?ദേശം 1.5 മില്ല്യണ്‍ കിലോമീറ്റര്‍ അകലെയാണ് എല്‍ 1 പോയി?ന്റ്. ഈ പ്രദേശത്ത് രണ്ട് വസ്തുക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഗുരുത്വാകര്‍ഷണ ബലം പരസ്പരം സന്തുലിതമാകും. അതിനാല്‍ ഈ പ്രദേശത്ത് നിന്നും ബഹിരാകാശ പേടകത്തിന് എളുപ്പത്തില്‍ സൂര്യനെ കാണാനും പഠിക്കാനും കഴിയും.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 2നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാന്‍ സ്‌പൈസ് സെ?ന്ററില്‍ നിന്നും ആദിത്യ എല്‍1 വിക്ഷേപിച്ചത്. 126 ദിവസത്തെ യാത്രക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പേടകം ഈ ഭ്രമണപഥത്തില്‍ തുടരും. സൂര്യനെ അടുത്തറിയുകയും പഠിക്കുകയും ചെയ്യും. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ച് വര്‍ഷവും രണ്ട് മാസവുമാണ് ദൌത്യ കാലാവധി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പേലോഡുകളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയായ കൊറോണയെ പറ്റി പഠിക്കുക, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കുക, ഭൂമിയുടെ കാലാവസ്ഥയിലും ബഹിരാകാശ പരിതസ്ഥിതിയിലും സൂര്യന്റെ സ്വാധീനം മനസ്സിലാക്കുക, സൂര്യന്റെ കാന്തിക വലയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് ആദിത്യ എല്‍1 ?ന്റെ പ്രധാന ലക്ഷ്യങ്ങള്‍.

KCN

more recommended stories