ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി

 

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി ആരാധകര്‍. രണ്ടാം വിവാഹത്തിന് സാനിയയുടെ സമ്മതം കിട്ടിയോ എന്ന ചോദ്യമാണ് ഷൊയ്ബിനോട് ആരാധകര്‍ ചോദിക്കുന്നത്.

2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ പലപ്പോഴും ഷൊയ്ബുമായുള്ള ബന്ധം അത്ര സുഖകരമല്ലെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.

KCN

more recommended stories