നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു,

 

നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. പൂനത്തിന്റെ മാനേജറാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാര്‍ത്ത ആദ്യം വെളിപ്പെടുത്തിയത്. ”ഇന്നത്തെ പ്രഭാതം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ അഗാധമായ ദുഃഖമുണ്ട്,”പോസ്റ്റില്‍ കുറിച്ചു.

ജനപ്രിയ മോഡലായിരുന്ന പൂനം പാണ്ഡെ സമൂഹ മാധ്യമങ്ങളില്‍ വലിയ ഫോളോവേഴ്‌സ് ഉള്ള താരമായിരുന്നു. നിരവധി വിവാദങ്ങളിലും താരം അകപ്പട്ടിട്ടുണ്ട്.. 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഒരു വീഡിയോ സന്ദേശത്തില്‍ ഇന്ത്യ ഫൈനല്‍ മത്സരത്തില്‍ വിജയിച്ചാല്‍ ചെയ്യുമെന്ന് പറഞ്ഞ വാഗ്ദാനത്തോടെ അവരുടെ പ്രശസ്തി ഉയര്‍ന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പൂനം ആദ്യമായി ശ്രദ്ധ ആകര്‍ഷിച്ചു.

KCN

more recommended stories