കെസെഫ് സ്‌കോലാസ്റ്റിക് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ദുബൈ: യു എ ഇ കാസര്‍കോട് കൂട്ടയ്മയായ കെസെഫിലെ അംഗങ്ങളുടെ മക്കള്‍ക്കു നല്‍കിവരാറുള്ള വിദ്യാഭ്യാസ സ്‌കോലാസ്റ്റിക് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 – 23 അദ്ധ്യായന വര്‍ഷത്തില്‍ പത്താം തരം, പ്ലസ് 2 പരീക്ഷ പാസ്സായ മുഴുവന്‍ കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. kesefuae09@gmail.com എന്ന ഇമെയിലിലേക്കോ 0097150 5153060 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പിലേക്കോ അപേക്ഷ അയക്കാം. കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റ്(സ്വയം സാക്ഷ്യപ്പെടുത്തിയത് ), കുട്ടിയുടെ ഒരു ഫോട്ടോ, രക്ഷിതാവിന്റെ പേര്, കെസെഫ് ഐഡി നമ്പര്‍, ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ അപേക്ഷയോടൊപ്പം അയക്കണം. അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി 15. അവാര്‍ഡുകള്‍ ഫെബ്രുവരി 25 വൈകുന്നേരം വൈകുന്നേരം 5 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടക്കുന്ന കെസെഫ് ഉത്തരോത്സവം 2024 പരിപാടിയില്‍ വെച്ച് നല്‍കുന്നതാണ്.

KCN

more recommended stories