താജുദ്ദീന്‍ ചേരങ്കൈക്ക് സ്‌നേഹാദരവ്

ചേരങ്കൈ: എഫ് സി ചേരങ്കൈ പ്രീമിയര്‍ ലീഗ് സീസണ്‍ 3 യുടെ വേദിയില്‍ വെച്ച് സംസ്ഥാന തലത്തില്‍ വെച്ച് ഏറ്റവും നല്ല പിവിഎല്‍ ബെസ്റ്റ് പ്രിസ്സെന്‍ അവാര്‍ഡ് കരസ്ഥമാക്കിയ താജുദ്ദീന്‍ ചേരങ്കൈയെ മൊമെന്റോ നല്‍കി ആദരിച്ചു. എഫ് സി ഉപദേശക സമിതി അങ്കം സലാം മര്‍ഫാ മൊമെന്റോ കൈമാറി. വാര്‍ഡ് മെമ്പര്‍ റാഫി എരിയാല്‍ പൊന്നാട അണിയിച്ചു. ചടങ്ങില്‍ അന്‍വര്‍ ചേരങ്കൈ, സലാം ബീഗം, സകീര്‍ ഹുസൈന്‍, ബഷീര്‍ ഹാഷിം, ഇഖ്ബാല്‍ ബേബിക്യാമ്പ്, ആമു കപ്പല്‍, ജിസിസി അംഗങ്ങളായ സര്‍ഫറാസ്, നൗഷാദ് സൗദി, റംഷാദ് ദുബായ്, മുസ്താക് സൗദി, ഹനസ് ദുബായ്, സെക്രട്ടറി സഫറുദ്ദീന്‍, ട്രഷറര്‍ ഹാരീസ് ബെദ്ര, സത്താര്‍ ഹബീബ് ജാനി, ആഷിഫ്, ഇഖ്ബാല്‍, റിച്ചു, റംഷി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories