എം ഐ സി അലുംനി മീറ്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ചട്ടഞ്ചാല്‍: എം ഐ സി കോളേജ് ചട്ടഞ്ചാല്‍ അലുംനി കമ്മിറ്റി ഏപ്രില്‍ 27ന് സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് അലുംനി മീറ്റിന്റെ രജിസ്‌ട്രെഷന്‍ ആരംഭിച്ചു. വ്യവസായിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഷെഫീക് ബെന്‍സര്‍ ആപ്പ് ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ചു. അലുംനി കമ്മിറ്റി ട്രഷറര്‍ റിഷാദ് കൊവ്വല്‍ അധ്യക്ഷത വഹിച്ചു. അഡ്വസറി ബോര്‍ഡ് അംഗങ്ങളായ ഹസ്സന്‍ ടി ഡി, ജവാദ് വടക്കേക്കര, നിസാര്‍ തായാല്‍ ഹംസ, മന്‍സൂര്‍, ഇര്‍ഷാദ്, ബഷീര്‍ മൊയ്തു മെട്രോ കാര്‍ഗോ, ഷെഫീല്‍ ചൂരി, മൂസാ ബാസിത്, ഷെബീര്‍, ഹസീബ്, ഹൈദര്‍, ബാതിഷ, റിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories