കുപ്പി വെള്ളത്തിന്റെ ഗുണമേന്മയും കാലാവധിയും ഉറപ്പു വരുത്തും ; ഭക്ഷ്യ കമ്മീഷന്‍ അംഗം

 

കുപ്പി വെള്ളത്തിന്റെ ഗുണമേന്മയും കാലാവധിയും പരിശോധിക്കുമെന്ന് ഭക്ഷ്യ കമ്മീഷന്‍ അംഗം എം.വിജയലക്ഷ്മി പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍.എഫ്.എസ്.എ വിജിലന്‍സ് സമിതി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കുടിവെളളത്തിന്റെ കാലാവധിയും ഗുണമേന്‍മയും ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി. വഴിയോര തട്ടുകട കച്ചവടത്തിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറോട് നിര്‍ദ്ദേശിച്ചു.

അനധികൃത വിനാഗിരി നിര്‍മ്മാണം തടയുന്നതിന് നടപടികള്‍ ആവശ്യമാണെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എ.ഡി.എം കെ.വി.ശ്രുതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എം.സുല്‍ഫിക്കര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ടി.സി.സജീവന്‍, കെ.വി.ദിനേശന്‍, എം.ഗംഗാധര, സമിതി അംഗം ചന്ദ്രന്‍ ആറങ്ങാടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എം.കുഞ്ഞമ്പു നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

 

KCN

more recommended stories