കേരളത്തില്‍ 4 ജില്ലയില്‍ മാത്രം നേരിയ ആശ്വാസം; ഈ 3 ദിവസം 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

 

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് തുടരുമ്പോള്‍ നാല് ജില്ലകളില്‍ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളില്‍ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയെക്കാള്‍ 4 ത്ഥഇ വരെ ചൂട് ഉയരാമെന്ന സാഹചര്യമുള്ളതിനാല്‍ ഈ ജില്ലകളില്‍ 3 ദിവസം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാണ് അടുത്ത ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് മലപ്പുറം, വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് കേരളത്തില്‍ നിലവില്‍ കൊടും ചൂടിന് നേരിയ ശമനമുള്ളതെന്നാണ് വ്യക്തമാകുന്നത്.

KCN

more recommended stories