ഷാര്‍ജ മുന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഇ.പി ജോണ്‍സന് യാബ് ലീഗല്‍ സര്‍വീസസ് യാത്രയയപ്പ് നല്‍കി

ഷാര്‍ജ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ഇ.പി ജോണ്‍സന് യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസസ് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ സിഇഒ സലാം പാപ്പിനിശ്ശേരി അദ്ദേഹത്തിന് സ്‌നേഹോപഹാരം കൈമാറി ആദരിച്ചു. അഡ്വ. ഷൗക്കത്തലി സഖാഫി സ്വാഗതവും അഡ്വ.യാസര്‍ സഖാഫി, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍, മീഡിയ കോര്‍ഡിനേറ്റര്‍ അന്‍ഷീറ അസീസ് ആശംസയും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ.ജോര്‍ജ് നന്ദിയും പറഞ്ഞു.

കൊല്ലം ശൂരനാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമാണ് യുഎഇ മണ്ണില്‍ പ്രവാസ ജീവിതം നയിച്ചത്. പ്രവാസലോകത്തെ അഖണ്ഡതയും മാനവിക മൂല്യങ്ങളും മുറുകെപിടിച്ചു പ്രവാസി മനസുകളില്‍ ജനകീയ നേതാവായി ഇന്നും തുടരുന്ന വ്യക്തിയാണ് ഡോ. ഇ.പി ജോണ്‍സണ്‍.

ചടങ്ങില്‍ യുഎഇ അഭിഭാഷകനായ മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുവൈദി, ഷഫ്ന ഹാറൂണ്‍, റഹീമ ഷനീദ്, യാബ് ലീഗല്‍ സര്‍വീസസിന്റെ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍സന്നിഹിതരായിരുന്നു.

KCN

more recommended stories