എംഐസി ദുബൈ കമ്മിറ്റി ഇഫ്താര്‍ സംഗവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു

ദുബൈ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദുബൈ കമ്മിറ്റി ദുബൈ കമ്മിറ്റി ഇഫ്താര്‍ സംഗമവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ വെച്ച് നടന്ന സംഗമത്തില്‍ മത രാഷ്ടീയ സാമൂഹ്യ രംഗത്തുള്ള പ്രമുഖരടക്കമുള്ള നിരവധി പേര്‍ പങ്കെടുത്തു. സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റും എംഐസി ജനറല്‍ സെക്രട്ടറിയുമായ യുഎം അബ്ദുറഹ്‌മന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എംഐസി ദുബൈ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് കെപി അബ്ബാസ് കളനാട് അധ്യക്ഷത വഹിച്ചു. മൊയ്ദു നിസാമി മുഖ്യ പ്രഭാഷണം നടത്തി. സംഗമത്തില്‍ സമസ്ത പോഷ്‌ക സംഘടനാ നേതാക്കള്‍, ദുബൈ കെഎംസിസി കാസറകോട് ജില്ലാ നേതാക്കള്‍, എംഐസി ദുബൈ കമ്മിറ്റി മെമ്പര്‍മാരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ മുഹ്സിന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories