കേന്ദ്ര സര്‍വ്വ കലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എസ് എസ് എഫ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.

 

വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാഭകമായി നടത്തുന്ന റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഉദുമ ഡിവിഷന്‍ ക്യാമ്പസ് ചേമ്പറിന് കീഴില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് റമളാന്‍ മുപ്പത് ദിവസവും നോമ്പ് തുറ സംവിധാനിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ ഇവന്റ് സമാപിച്ചു.
എസ് എസ് എഫ് നാഷണല്‍ സെക്രട്ടറി അഹ്‌മദ് ഷെറിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാസറഗോഡ് ജില്ലാ ക്യാമ്പസ് സെക്രട്ടറി മുര്‍ഷിദ് പുളിക്കൂര്‍ വിഷയാവതരണം നടത്തി.ഡിവിഷന്‍ പ്രസിഡന്റ് ആബിദ് ഫാളിലി അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അസ്‌കര്‍ സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ഡിവിഷന്‍ സെക്രട്ടറി ഹകീം ഹിമമി സഖാഫി,എക്‌സിക്യൂട്ടീവ് ബഷീര്‍ തൈര, അഡ്വ ഫിറോസ് ഹിമമി,സിന്റിക്കേറ്റ് അംഗങ്ങളായ ലുഖ്മാന്‍, ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു. സി യു കെ യൂണിറ്റ് സെക്രട്ടറി യാസിഫ് റമളാന്‍ റിഫ്‌ലക്ഷന്‍ നോട്ട് അവതരിപ്പിച്ചു,
ഡിവിഷന്‍ ക്യാമ്പസ് സെക്രട്ടറി മുബീന്‍ അസ്ഹരി സഅദാബാദ് സ്വാഗതവും ഷഫീഖ് ഹാഷിമി നന്ദിയും പറഞ്ഞു.

KCN

more recommended stories