കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദം; അപേക്ഷാ തീയതി നീട്ടി

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 31 രാത്രി 9.50 വരെ cuet.samarth.ac.inwww.nta.ac.in എന്നിവ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലുള്ള ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സാണ് സര്‍വ്വകലാശാല നടത്തുന്ന നാല് വര്‍ഷ ഓണേഴ്സ് ബിരുദ കോഴ്സ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 5 ശതമാനം മാര്‍ക്കിളവ് ലഭിക്കും. ഏപ്രില്‍ 2നും 3നും അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് ഏപ്രില്‍ 30 മുതല്‍ ലഭിക്കും. മെയ് 15 മുതല്‍ 31 വരെ തീയതികളിലാകും പരീക്ഷ ഉണ്ടാവുക. ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ്സ www.cukerala.ac.in ന്ദര്‍ശിക്കുക.

KCN

more recommended stories