മയില്‍പ്പാറ,മജല്‍ റോഡ് പ്രതിഷേധം ശക്തം മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിന് ചങ്ങല പൂട്ടിട്ട് ഉപരോധിച്ച് സമര സമിതി അംഗങ്ങള്‍.

 

മൊഗ്രാല്‍പുത്തൂര്‍ : മൊഗ്രാല്‍പുത്തൂര്‍ മയില്‍പ്പാറ.മജല്‍ റോഡിന്റെ ശോചനീയ അസ്ഥ പരിഹരക്കാത്തതുമായ് ബന്ധപ്പെട്ട് മൊഗ്രാല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്ത് കാര്യലയത്തിന് ചങ്ങല പൂട്ടിട്ട് ഉപരോധ സമരം നടത്തി. ശ്രദ്ധ നേടിയിരിക്കുകയാണ് ജനകീയ സമര സമിതി അംഗങ്ങള്‍.
നാടിന്റെ വികസനത്തെ പഞ്ചായത്ത് ഭരണസമിതി തടഞ്ഞ് വെച്ചിരിക്കുകയാണെന്നും ഭരണക്കാരുടെ ജനദ്രോഹ നടപടികള്‍ ഉപേക്ഷിക്കണമെന്നും ജനകീയ സമര സമിതി ഭാരവാഹികള്‍ ആവശ്യപെട്ടു.
കോണ്‍ട്രക്ടറും ഭരണസമിതിയും തമ്മിലുള്ള ഒത്ത്കളിയില്‍ മയില്‍പ്പാറ,മജല്‍ നിവാസികളെയും ഓട്ടോ തൊഴിലാളികളെയും വളരെ ഏറെ പ്രയാസപെടുത്തുന്നുവെന്നും ഓട്ടോ തൊഴിലാളികള്‍ക്ക് ഓട്ടം പോവാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് മജല്‍ റോഡിന്റെ നിലവിലുളള അവസ്ഥ അതിനെ രാഷ്ട്രീയ വല്‍ക്കരിച്ച് നാടിന്റെ വികസനത്തെ തടഞ്ഞ് വെക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും പ്രതിഷേധ സമരത്തില്‍ ആവശ്യം ഉയര്‍ന്നു.
നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ സമരസമിതി അംഗങ്ങള്‍ തയ്യാറാവുമെന്നും വരും ദിവസങ്ങളില്‍ പഞ്ചായത്തിന് മുന്നില്‍ നിരാഹാര സമരത്തിന് നേതൃത്വം നല്‍കുമെന്നും സമരക്കാര്‍ ആഹ്വാനം ചെയ്തു.
പോലീസ് എത്തി സമര സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ചങ്ങല പൂട്ട് അഴിച്ചു മാറ്റിയത് 16 ഓളം പേര്‍ക്കെതി പോലീസ് കേസെടുത്തു.
റിയാസ് മജല്‍,സലീം സന്ദേശം ,പ്രമീള മജല്‍, ഗീരീഷ് മജല്‍, ജുബൈറിയ, ഷെമീമ സാദിഖ്, കദീജ കല്ലങ്കടി, ഷോബിത നാഗേഷ്, അംബിക, മിനി, ശൈലജ, സുശീല മജല്‍, ഗംഗ മജല്‍, സുമിത്ര മജല്‍, ഷെരീഫ് കല്ലങ്കൈ.റഹിംനിര്‍ച്ചാല്‍.അബ്ദുല്‍റസ്സാഖ് കല്ലങ്കടി.അദ്ദുമാന്‍മജല്‍.വിശ്വനാഥ് നിര്‍ച്ചാല്‍. തുടങ്ങിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
പ്രദേശത്തെ നൂറോളം ആള്‍ക്കാര്‍.നിരവതിഒട്ടോതൊഴിലാമികളും സമരത്തില്‍ പങ്കെടുത്തു.

KCN

more recommended stories