കിംഗ്സ്റ്റാര്‍ റമദാന്‍ കിറ്റ് വിതരണം: ജിസിസി കമ്മിറ്റി ഫണ്ട് കൈമാറി

 

എരിയപ്പാടി: കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഈ വര്‍ഷത്തെ റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. കിംഗ് സ്റ്റാര്‍ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന കിറ്റിനുള്ള ഫണ്ട് സെന്‍ട്രല്‍ കമ്മിറ്റിക്ക് കൈമാറി. കിംഗ് സ്റ്റാര്‍ ജിസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഹനീഫ വൈ എ കിംഗ് സ്റ്റാര്‍ പ്രസിഡന്റ് ബഷീര്‍ എയ്ക്ക് കൈമാറി ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഹാഷിം സി എം, മറ്റു ഭാരവാഹികള്‍ സംബന്ധിച്ചു.

KCN

more recommended stories