പഴയ കാല കോണ്‍ഗ്രസ്(ഐ) പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്(എസ്)ല്‍ ചേര്‍ന്നു.

 

നീലേശ്വരം:നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പഴയകാല കോണ്‍ഗ്രസ്(ഐ) പ്രവര്‍ത്തകരായ ശിവദാസന്‍,സിംന തുടങ്ങിയവര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്(എസ്) പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നു.
കോണ്‍ഗ്രസ്(എസ്)കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.വി.വിജയന്‍ മാസ്റ്റര്‍,മുന്‍ ജില്ലാ പ്രസിഡണ്ടും മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,യൂത്ത് കോണ്‍ഗ്രസ്(എസ്) ജില്ലാ ട്രഷറര്‍ ഹരീഷ്.ഇ,പി.കെ.മദന മോഹനന്‍ തുടങ്ങിയവര്‍ അവരുടെ ഭവനത്തിലെത്തി പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു.

KCN

more recommended stories