തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

ദുബായ് മലബാര്‍ കലാ സാസ്‌കാരിക വേദി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി അഭ്യ സ്ഥവിദ്ധ്യരായ യുവതികള്‍ക്ക് നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണം വ്യവസായ പ്രമുഖന്‍ കല്ലട്ര മാഹിന്‍ ഹാജി ഹാജി മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫിന് നല്‍കി ഉദ്ഘാടനം ചെയ്തു.

എ കെ ആരിഫിന്റെ അധ്യക്ഷതയില്‍ കുമ്പള ബാഫഖിതങ്ങള്‍ സൗധത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ദുബൈ മലബാര്‍ ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.

രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരായ എം അബ്ബാസ്, അസീസ് മെരിക്കെ, സൈഫുള്ള തങ്ങള്‍, ഹാദി തങ്ങള്‍, ബി എന്‍ മുഹമ്മദ് അലി, അസീസ് കളത്തൂര്‍, കെ വി യുസഫ്, മുഹമ്മദ്കുഞ്ഞി, നൂര്‍ ജമാല്‍, അബ്ബാസ് കൊടിയമ്മ, സിദീഖ് ദണ്ട ഗോളി സമീര്‍ കുമ്പള തുടങ്ങിയവര്‍ സമ്പദ്ദിച്ചു.

 

KCN

more recommended stories