ശനീശ്വരന്റെ തിരുനടയില്‍ ഉത്സവബലി നടന്നു

 

കണ്ണാടിപ്പറമ്പ്: ഉത്രവിളക്ക് മഹോത്സവത്തിന്റെ അഞ്ചാം ദിനമായ വ്യാഴാഴ്ച പ്രധാന ചടങ്ങായ ഉത്സവബലി നടന്നു. ഇന്ദ്രന്‍, അഗ്‌നി ഉള്‍പ്പെടെ വിവിധ ദേവതാസങ്കല്‍പങ്ങള്‍ വഹിക്കുന്ന ബലിക്കല്ലുകളിലും ദേവന്റെ പരിവാരങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും നിവേദ്യം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ മൂന്നര മണിക്കൂര്‍ നീണ്ടു. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.
സോപാനത്ത് വിളക്കുവച്ചു പറയിട്ടു പാണി കൊട്ടി ഭൂതഗണങ്ങളെ ഉണര്‍ത്തി. ശ്രീലകത്തുനിന്ന് ദേവന്റെ മൂലബിംബം എഴുന്നള്ളിച്ച ശേഷമായിരുന്നു പ്രധാന ചടങ്ങുകള്‍. തന്ത്രി സപ്ത മാതൃക്കള്‍ക്ക് ഹവിസ്സ് അര്‍പ്പിച്ചു. 11.30ന് ഉത്സവബലി ദര്‍ശനം തുടങ്ങി. ഉത്സവത്തിന് വന്‍ഭക്തജന തിരക്കാണ് അനുഭവപെടുന്നത്. മഹോത്സവ ദിനമായ ശനിയാഴ്ച രാത്രി 9 ന് ഐ ഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം തുളസി കതിര്‍ ജയ കൃഷ്ണന്‍ അവതരിപ്പിക്കുന്ന സംഗീത നിശ കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി ക്ഷേത്രത്തില്‍ നിന്നും കരടി വരവ്, തായമ്പക, പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് ,ചന്തം, കരടിക്കളി ,കരിമരുന്ന് പ്രയോഗം, തിടമ്പുനൃത്തം, എരിഞ്ഞിക്കല്‍ ദേവസ്വത്തിന്റെ പൂരക്കളി എന്നിവ നടക്കും. .ദിവസവും രാത്രി 8 ന് ആരംഭിക്കുന്ന അന്നദാനത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി. ഉത്സവത്തിനു സമാപനം കുറിച്ച് മാര്‍ച്ച് 31 ന് ഞായറാഴ്ച രാവിലെ 8.30ന് ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടക്കും. തുടര്‍ന്ന് ആറാട്ട് സദ്യയുമുണ്ടാകും

KCN

more recommended stories