ഒരുമയുടെ പെരുമയില്‍ ഇഫ്താര്‍ സ്‌നേഹസംഗമം നോമ്പനുഭവങ്ങള്‍ പങ്കുവെച്ച് ചെയര്‍പേര്‍സണ്‍

കാഞ്ഞങ്ങാട്: ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹിറാ മസ്ജിദില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ ഒന്ന് മുതല്‍ വ്രതമനുഷ്ടിച്ച് വരുന്ന ചെയര്‍പേര്‍സണ്‍ കെ.വി. സുജാതയുടെ നോമ്പനുവ വിവരണം ഹൃദമായി.ഇത്തരം കൂട്ടായ്മകള്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ നാടിന്റെ ഐക്യത്തിനും നന്മക്കും വേണ്ടി ഉപയോഗിക്കണമെന്നും അവര്‍ ആവിശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി ജില്ലാ വൈ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കെ.ഐ അധ്യക്ഷത വഹിച്ചു,
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബഹുഭാഷാ പഠന കേന്ദ്രം ഡയറക്ടര്‍ എ. എം ശ്രീധരന്‍, ഡോ സി. ബാലന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെകട്ടറി ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു, സി പി എം ജില്ലാ കമ്മിറ്റിയംഗം പി.കെ നിശാന്ത്, മുസ്ലിം ലീഗ് ജില്ലാ വൈ പ്രസിഡന്റ് കെ ഇ എ ബക്കര്‍, ഡി.സി.സി. മുന്‍ ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നില്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സജീര്‍ കല്ലിങ്കാല്‍, അഡ്വ എം സി. ജോസ്, ജില്ലാ ഗവ: പ്ലീഡര്‍ അഡ്വ ദിനേശന്‍, മെര്‍ചന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. യൂസുഫ് ഹാജി, സെക്രട്ടറി രാജേന്ദ്ര കുമാര്‍, പ്രസ്സ് ഫോറം സെക്രട്ടറി ബാബു കേട്ടപ്പാറ, ട്രഷറര്‍ ഫസല്‍ റഹ്‌മാന്‍, സി ഐ ടി യു നേതാവ് കാറ്റാടി കുമാരന്‍, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എന്‍ ഇബ്രാഹിം .ബഷീര്‍ അറങ്ങാടി, എ ഹമീദ് ഹാജി, അഡ്വ പി നാരായണന്‍, എം മുകുന്ദ പ്രഭു, അഹമ്മദ് കിര്‍മാണി, സി കെ റഹ്‌മത്തുള്ള, ഡോ ബഷീര്‍, ഡോ റിയാസ് , ഡോ മിസ്ഹബ്, തുടങ്ങി മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ടി. മുഹമ്മദ് അസ്ലം സ്വഗതവും ബി.എം മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

KCN

more recommended stories