സി.ഇബ്രാഹിം ഹാജിക്ക് കോയപ്പള്ളി പൗരവലിയുടെ ആദരം കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ ഉപഹാര സമര്‍പ്പണം നടത്തി

കാഞ്ഞങ്ങാട് :- പൊതുരംഗത്തും രാഷ്ട്രീയ – മത – സാംസ്‌കാരിക മേഖലകളിലും അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് സി. ഇബ്രാഹിം ഹാജിയെ കോയപ്പള്ളി പൗരവലി ആദരിച്ചു .
കര്‍ണാടക നിയമ സഭ സ്പീക്കര്‍ യു. ടി ഖാദര്‍ പൗരവലിയുടെ ഉപഹാരം ഇബ്രാഹിം ഹാജിക്ക് സമര്‍പിച്ചു .ഇബ്രാഹിം ഹാജി നാടിന്‍ നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ച് യ്. ടി ഖാദര്‍ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളുടെ എന്നും നാടിന്റെ പിന്തുണയും ദൈവ സഹായവും അനുഗ്രഹമുണ്ടാവുമെന്നങ്ങോണം പറഞ്ഞു. കോയപള്ളി ഹിഫ്‌ള കോളേജില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി പുറത്തിറങ്ങുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥി അതിഞ്ഞാലിലെ നാസിമിനെ യു. ടി ഖാദര്‍ ഉപഹാരം നല്‍കി അനുമോദിച്ചു
കോയപ്പള്ളി ജാമിഅ സയ്യിദ് ബുഖാരി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് നേതൃത്വത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ കോയാപ്പള്ളി പ്രസിഡന്റ്. കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു യു. ടി. ഖാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്ലം അതിഥികളെ പരിചയപ്പെടുത്തി ജനറല്‍ സെക്രട്ടറി അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, വഘഫ് ബോര്‍ഡ് മുന്‍ സെക്രട്ടറി ബി.എം. ജമാല്‍, അതിഞ്ഞാല്‍ ജമാഅത്ത് ഭാരവാഹികളായ വി.കെ. അബ്ദുല്ല ഹാജി, പാലാട്ട് ഹുസൈന്‍ ഹാജി, സി.എച്ച്. സുലൈമാന്‍ ഹാജി, എം.ബി.എം. അഷറഫ്, അതിഞ്ഞാല്‍ ഖത്തീബ് ടി.ടി. അബ്ദുല്‍ ഖാദര്‍, എ.ഹമീദ് ഹാജി, തെരുവത്ത് മൂസ ഹാജി, കോയപ്പള്ളി ഇമാം അബ്ദുല്‍ കരീം മുസ്ലിയാര്‍ മുഹമ്മദ് കുഞ്ഞി സഅദി, ഹാഫിള് സവാദ് ബാഖവി, മുല്ലക്കോയ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ. കരീം നന്ദി പറഞ്ഞു.

KCN

more recommended stories