ലഹരിക്കെതിരായ ബോധവത്കരണം സാര്‍വത്രികമാക്കണം: വിസ്ഡം യൂത്ത്

കാസറകോട് :ലഹരിക്കെതിരായ ബോധവത്കരണം സാര്‍വത്രികമാക്കണമെന്നും ഇതിനായി പ്രദേശിക തലങ്ങളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ തന്നെ ലഹരി വിരുദ്ധ കൂട്ടായ്മകള്‍ ശക്തിയാര്‍ജിക്കണമെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് കാസറകോട്
മണ്ഡലം കമ്മിറ്റി കാസറകോട് ദഅവ മസ്ജിദില്‍ വച്ച് സംഘടിപ്പിച്ച ‘യുവപഥം’ യുവജന സംഗമം വിസ്ഡം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഹനീഫ് അടുകത്ത് വയല്‍ അധ്യക്ഷതവഹിച്ചു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് ഷംസാദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഒട്ടുമ്മല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.റഷീദ് അണങ്കൂര്‍ . അറാഫത്ത് TM എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories