പൊതു തെരഞ്ഞെടുപ്പ് 2024; ചെലവ് നിരീക്ഷകന്‍ ജില്ലയിലെത്തി

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍ ആനന്ദ് രാജ് ജില്ലയിലെത്തി. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കെ. ഇമ്പശേഖര്‍ കളക്ടറേറ്റില്‍ നിരീക്ഷകനെ സ്വീകരിച്ചു. കളക്ടര്‍ ഒബ്സര്‍വറുമായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഒബ്സര്‍വര്‍ക്ക് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് പ്ലാന്‍ കൈമാറി. മുംബൈ ഡെപ്യൂട്ടി കമ്മീഷണറാണ് ഒബ്സര്‍വര്‍ ആനന്ദ് രാജ്. നാളെ (29)രാവിലെ 11ന് കളക്ടറേറ്റില്‍ ഒബ്‌സര്‍വരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ തല യോഗം ചേരും.
എക്സ്പെന്റിച്ചര്‍ ഒബ്സര്‍വറുടെ ഒഫിഷ്യല്‍ ഫോണ്‍ നമ്പര്‍ 80757 82574.

KCN

more recommended stories