മലയാളി ശാസ്ത്രജ്ഞന്‍ Dr. മുനീറിന് അമേരിക്കന്‍ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്

മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറും ആയ Dr. മുനീറിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ 2.7 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (22 കോടി രൂപയില്‍ അധികം) ഗവേഷണ ഗ്രാന്റ് ലഭിച്ചു. R21, R01 വിഭാഗത്തിലുള്ള രണ്ടു പുതിയ ഗവേഷണ പ്രൊജക്റ്റ് ആയ തലച്ചോര്‍ ക്ഷതത്തിനുള്ള പെപ്‌റ്റൈഡ് തെറാപ്പിക്കാണ് ധന സഹായം ലഭിച്ചത്. ന്യൂ ജെര്‍സിയിലെ ഹാക്കന്‍സാക്ക് മരിഡിയന് ഹെല്‍ത്ത് ജെ ഫ് കെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് Dr. മുനീര്‍. കഴിഞ്ഞ 4 വര്‍ഷത്തെ കഠിന പ്രയത്‌നത്തിനാണ് ഇങ്ങനെ ഒരു അംഗീകരം ലഭിച്ചതെന്നും ഇത് തലച്ചോര്‍ ക്ഷത മേഖലയില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും ഇത് കൊണ്ട് തന്റെ ഗവേഷണശാല വികസിപ്പിക്കാനും പുതിയ ഗവേഷകരെ നിയമിക്കാനും പരിശീലനം നല്‍കാനാകുമെന്നും Dr. മുനീര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററിലും ഫിലാഡല്‍ഫിയയിലെ temple university യിലും postdoctoral ഗവേഷണം ചെയ്തിട്ടുണ്ട്.കാസര്‍കോട് ഗവമെന്റ് കോളേജില്‍ നിന്ന് BSc സുഓളോജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MSc ബയോടെക്‌നോളജി, PhD മോളിക്യൂലര്‍ ബയോളജി എന്നീ ബിരുദങ്ങള്‍ നേടിയ Dr. മുനീര്‍ കാസര്‍കോട്
മംഗല്‍പാടി സ്വദേശിയാണ്. നിരവധി ഗവേഷണ ഗ്രന്ഥങ്ങളില്‍ എഡിറ്റോറിയല്‍ മെമ്പര്‍ ആയ ഇദ്ദേഹം 50 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

KCN

more recommended stories