ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി ‘ആടുജീവിതം’ വിജയം ആഘോഷിച്ച് പൃഥ്വിരാജ്

 

കൊച്ചി: പതിനാറ് കൊല്ലത്തെ പരിശ്രമത്തിന് ശേഷം സംവിധായകന്‍ ബ്ലെസിയുടെ ആടുജീവിതം സിനിമ കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേരള ബോക്‌സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതത്തിന് ലഭിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ വിജയം കഴിഞ്ഞ ദിവസം പൃഥ്വിയും ബ്ലെസിയും ചിത്രത്തിന്റെ മറ്റ് അണിയറക്കാരും ചേര്‍ന്ന് ആഘോഷിച്ചു. കൊച്ചിയിലെ ബ്ലെസിയുടെ ഓഫീസില്‍ ആയിരുന്നു ആഘോഷം. പൃഥ്വിരാജ് ബ്ലെസിയുട ഓഫീസില്‍ എത്തി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും. അദ്ദേഹത്തെ സന്തോഷത്താല്‍ പൊക്കുന്നതിന്റെയും വീഡിയോ ഇതിനകം വൈറലായി. ഇരുവരും തമ്മിലുള്ള ഈ ബോണ്ട് തന്നെയാണ് ചിത്രത്തിന്റെ വിജയവും എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ പറയുന്നത്.

KCN

more recommended stories