പഞ്ചായത്ത് ഭരണം ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം മുസ്ലിം ലീഗ്

 
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം ബി ജെ പി യെ ഏല്‍പ്പിക്കാനുള്ള തീവ്രമായ ശ്രമമാണ് ചിലര്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ ജന:സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ എന്നിവര്‍ ആരോപിച്ചു.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതിക്കും എം എല്‍ എ ക്കും യുഡിഎഫിനുമെതിരെ ബിജെപി യുടെ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ പ്രമീള മജലിന്റെ നേതൃത്വത്തില്‍ അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാക്കിയിരിക്കുകയാണ്,

മജല്‍ ഉജിര്‍ക്കര റോഡ് പണി നടക്കാത്തതില്‍ മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന പഞ്ചായത്തിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതും സമരം ചെയ്യുന്നതും ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് നേരെത്തെ ഈ റോഡിന് ഫണ്ട് അനുവദിച്ചതാണ്, എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്രകാരം 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് ചിലവാക്കേണ്ട 50 ലക്ഷം രൂപ ഈ റോഡിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിക്കൊണ്ട് മാത്രമാണ് മുഴുവന്‍ തുകയും ഈ റോഡിലേക്ക് തന്നെ മാറ്റിയത് ഈ റോഡ് കടന്ന് പോകുന്ന 5, 6 വാര്‍ഡില്‍ ലീഗിന് മെമ്പര്‍മാറില്ല .

വാര്‍ഡില്‍ മെമ്പറില്ലാഞ്ഞിട്ടും
പാര്‍ട്ടിയോ ഭരണ സമിതിയോ എം എല്‍ എ യോ ഒരു വിവേചനവും ഈ പ്രദേശത്തോട് കാണിച്ചിട്ടില്ല .

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലവും ടാറിങ്ങ് പണി എടുക്കാന്‍ കരാരുകാര്‍ വരാത്തതും ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ക്ക് പ്രതിസന്ധിയുണ്ടാവുന്നു .
എന്നാലും പാര്‍ട്ടിനേതൃത്വവും ഭരണ നേതൃത്വവും ഇടപ്പെട്ടു കൊണ്ടാണ് ഈ വര്‍ക്കുകളൊക്കെ കരാറുകാരെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നത്.

തങ്ങളുടെ വാര്‍ഡിന്റെ വികസനത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ബിജെപി, സി പി എം മെമ്പര്‍മാര്‍ ജനങ്ങളുടെ മുമ്പില്‍ ജാള്യത മറക്കാനാണ് പഞ്ചായത്തിനെതിരെയുള്ള സമര നാടകം നടത്തുന്നത്
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എം എല്‍ എ യോട് ആവശ്യപ്പെട്ട പ്രകാരം തീരദേശഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്യോഗസ്ഥന്മാരെവിട്ട് 2കോടി 60 ലക്ഷം രൂപയുടെ എസ്ടിമേറ്റും തയ്യാറാക്കിയിട്ടുണ്ട് ഇതിന് വേണ്ടി എം എല്‍ എ യുടെ ഭാഗത്ത് നിന്നും നിരന്തര ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു സര്‍ക്കാര്‍ ഇത് വരെ ഫണ്ട് അനുവദിച്ചിട്ടില്ല!
സമര നാടകം കളിക്കുന്നവരുടെ പാര്‍ട്ടികളാണല്ലോ കേന്ദ്രവും കേരളവും ഭരിക്കുന്നത് ഈറോഡിന് വേണ്ടി എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്

മുസ്ലിം ലീഗ് മെമ്പര്‍മാരുടെ പ്രവര്‍ത്തനവും വാര്‍ഡിലെ വികസന പ്രവര്‍ത്തനവും കലാ കാലങ്ങളിന്‍ പാര്‍ട്ടി മോണറ്ററിംഗ് ചെയ്യാറുണ്ട് അത് കൊണ്ടാണ് മുസ്ലിം ലീഗ് മെമ്പര്‍മാരുടെ നിരന്തരമായ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും ഫലത്തില്‍ ഈ പണിക്കൊപ്പം വെച്ച ലീഗ് മെമ്പര്‍മാരുടെ വാര്‍ഡുകളിലെ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്
ഈ റോഡ് പ്രധാനമായും കടന്ന് പോകുന്ന വാര്‍ഡ് മെമ്പര്‍മാരുടെ ഉദാസീനതയാണ് പണി നടക്കാത്തതിന്റെ മുല കാരണം, അത് മറച്ചു പിടിച്ച് ഉത്തര വാദിത്വം നിര്‍വ്വഹിക്കേണ്ട മെമ്പര്‍മാര്‍ തന്നെ സമരവുമായി വന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്,

സദുദ്ദേശത്തോടെയാണ് സമരസമിതിയുടെ പ്രക്ഷോഭമെങ്കില്‍ ഈ പ്രദേശത്തെ മെമ്പര്‍മാരെ സമര സമിതിയില്‍ നിന്ന് പുറത്താക്കി ആ വാര്‍ഡ് മെമ്പര്‍മാരുടെ വീട്ടിലേക്ക് സമരം ചെയ്യുക എന്നതാണ് ഏറ്റവും അഭികാമ്യം

എം എല്‍ എ യും പഞ്ചായത്തും ഈ റോഡിന് ഫണ്ട് തന്നിട്ടുണ്ട് അവരുടെ ഉത്തരവാദിത്വം അവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞു എം എല്‍ എ ക്കും ഭരണ സമിതിക്കും നേരിട്ട് വന്ന് ഓരോ വാര്‍ഡിലെ വികസനത്തെ മോണറ്ററിങ് നടത്താന്‍ കഴിയില്ല! ബാക്കി കാര്യം ചെയ്യേണ്ടത് വാര്‍ഡ് മെമ്പര്‍മാരാണ് പ്രദേശികമായി കൃത്യമായ ഇടപെടല്‍ നടത്താന്‍ വേണ്ടിയാണ് വാര്‍ഡ് മെമ്പര്‍ എന്ന സംവിധാനം ഉള്ളത് അതിന് അവര്‍ക്ക് സര്‍ക്കാര്‍ ഹോണറേറിയവും നല്‍കുന്നുണ്ട് ഈ ഭാഗത്ത് നിന്നും തെരെഞ്ഞെടുക്കപ്പട്ട ഏത് മെമ്പറാണ് ഈ വിഷയത്തില്‍ ഇടപെട്ടത് ?

അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പി യെ അധികാരത്തില്‍ എത്തിക്കാനും പ്രമീള മജലിനെ പ്രസിഡന്റാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന പ്രമോട്ടിങ്ങാണ് റോഡിന്റെ വിഷയത്തില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന നാടകമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്
മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ എത്താന്‍ കേന്ദ്രത്തില്‍ ബി ജെ പി പണം കൊടുത്ത് നടത്തുന്ന രാഷ്ട്രീയ നാടകങ്ങളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ബിജെപി യെക്കാള്‍ ഒരു സീറ്റ് മാത്രം വ്യത്യാസത്തില്‍ ഭരിക്കുന്ന യുഡിഎഫ് നെ താഴെയിറക്കാന്‍ മൊഗ്രാല്‍ പുത്തൂരിലും നടന്നു കൊണ്ടിരിക്കുന്നത്. സംഘ പരിവാറിന്റെ കടുത്ത പ്രവര്‍ത്തകയായ പ്രമീളയുടെ ഒപ്പം ചേര്‍ന്നാണ് ഇപ്പോള്‍ സി പി എം, ഐ എന്‍ എല്‍ , എസ് ഡി പി ഐ പാര്‍ട്ടികളിലെ നേതാക്കള്‍ കൂട്ട് കൂടിയിരിക്കുന്നത്. ബി ജെ പി യില്‍ നിന്നും അച്ചാരം വാങ്ങി വിശ്വസിച്ച് കൂടെ നില്‍ക്കുന്ന വരെപ്പോലും വഞ്ചിക്കുകയാണ് ഇവര്‍
കര്‍ണാടകത്തില്‍ ബിജെപി പക്ഷം ചേര്‍ന്ന് ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ തന്ത്രമാണ് ഇവിടെയും പയറ്റാന്‍ ശ്രമിക്കുന്നത്
സമര സമിതിയിലുള്ള പലയാളുകളുടെയും രാഷ്ട്രീയ അജണ്ട മനസ്സിലാക്കണമെന്നും ബിജെപി പഞ്ചായത്തില്‍അധികാരത്തില്‍ എത്താനുള്ള സാഹചര്യം ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വവും ജാഗ്രതയും എല്ലാ മതേതര ജനാതിപത്യ വിശ്വസികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു

KCN

more recommended stories