കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു സ്വതന്ത്രവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കണം ; തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്,

സ്വതന്ത്രവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനും അനധികൃത പണക്കടത്ത് തടയുന്നതിനും ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്. കാസര്‍കോട് കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള 95 ലക്ഷം രൂപയില്‍ കൂടാതെ നിയന്ത്രിക്കാന്‍ സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് ഇന്‍കം ടാക്‌സ് തുടങ്ങിയ വകുപ്പുകളും അക്കൗണ്ടിംഗ് വിഭാഗവും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സ്‌ക്വാഡില്‍ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍മാരായ പി.രവി, പി.മുഹമ്മദ്, കെ.രാജന്‍, പി.കൃഷ്ണകുമാര്‍, ഡോ.ബെഞ്ചമിന്‍ മാത്യു, കെ.ശിവപ്പ നായ്ക്, ടി.ടി.രമേശന്‍, സി.ചന്ദ്രന്‍, ഡി.വൈ.എസ്.പി ക്രൈം ബ്രാഞ്ച് ഷിബു പാപ്പച്ചന്‍, അസിസ്റ്റന്റ് എക്‌സ്സൈസ് കമ്മീഷണര്‍ എച്ച്.നൂറുദ്ധീന്‍, ആര്‍.എഫ്.ഒ എ.പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. സംസാരിച്ചു. എക്‌സൈസ്, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, ഐ.ടി ആപ്ലിക്കേഷന്‍സ് നോഡല്‍ ഓഫീസര്‍ പി.ലീന, മീഡിയ നോഡല്‍ ഓഫീസര്‍ എം.മധുസൂദനന്‍, തെരഞ്ഞെടുപ്പ് അക്കൗണ്ടിംഗ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

KCN

more recommended stories