അറിവും വിജ്ഞാനവും ടെക്‌നോളജിയും മനുഷ്യന്റെ പുരോഗതിക്ക് ആക്കം കൂട്ടി- ഇ ജനാര്‍ദ്ദനന്‍

ബോവിക്കാനം:- അറിവും വിജ്ഞാനവും ടെക്‌നോളജിയും മനുഷ്യന്റെ പുരോഗതിക്ക് ആക്കം കൂട്ടിയതായി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ഇ ജനാര്‍ദ്ദനന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ ലൈബ്രറികളുടെ സ്വാധീനവും ഇടപെടലുകളും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും നാടിന്റെ സര്‍വ്വോന്മുഖമായ വികസനത്തിന്റെ ബിംബങ്ങളായി നില കൊണ്ടു. ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം സംഘടിപ്പിച്ച വികസന വിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജ്യോതി സൂര്യന്‍, ശോഭ ചറവ് എന്നിവര്‍ സംസാരിച്ചു. സി കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി സ്വാഗതവും രാജേഷ് പി ജി നന്ദിയും പറഞ്ഞു.

KCN

more recommended stories