വളവുതിരിഞ്ഞപ്പോള്‍ മുന്നില്‍ കാട്ടാനയും കുഞ്ഞും, കാറിന് നേരെ ആക്രമണം, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്,കാറിന്റെ മുന്‍ ഭാഗത്തെ ഗ്ലാസ് ആക്രമണത്തില്‍ തകര്‍ന്നു. 10 മിനിറ്റോളം സമീപത്തു തുടര്‍ന്ന ആന പിന്നീട് കാടു കയറി

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയും കുഞ്ഞും കാര്‍ ആക്രമിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് വാല്‍പാറ സ്വദേശിയുടെ കാര്‍ ആന ആക്രമിച്ചത്. അതിരപ്പിള്ളി ആനക്കയത്തിനടുത്തായിരുന്നു സംഭവം. വളവു തിരിഞ്ഞെത്തിയ കാര്‍ ആനക്കു മുമ്പില്‍പ്പെടുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗത്തെ ഗ്ലാസ് ആക്രമണത്തില്‍ തകര്‍ന്നു. 10 മിനിറ്റോളം സമീപത്തു തുടര്‍ന്ന ആന പിന്നീട് കാടു കയറി.

KCN

more recommended stories