മര്‍ഹും മുജീബ് മൊഗ്രാല്‍ സാഹിബ് അനുസ്മരണവും ഇഫ്താര്‍ സംഗമം നടത്തി

അബുദാബി:അബുദാബി മഞ്ചേശ്വരം മണ്ഡലം ഗങഇഇ യുടെ ആഭിമുഖ്യത്തില്‍ മര്‍ഹം മുജീബ് മഗ്രാല്‍ സാഹിബ് അനുസ്മരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.ഹംദാന്‍സ്ട്രീറ്റ് ഫേഷന്‍ സ്‌പൈസി റസ്റ്റോറന്റില്‍ മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി ഹനീഫ് പഠിഞ്ഞാര്‍മൂല സാഹിബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.നിരവധി കെ എം സി സി യുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കന്മാര്‍ മുജീബ് സാഹിബിനെ അനുസ്മരിച്ച് സംസാരിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും, സുനൈഫ് പേരാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories