ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദില്‍ മരിച്ചു

റിയാദ്: നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദില്‍ നിര്യാതനായി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കൊറവയല്‍ അരയില്‍ വീട് ദിനേശ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സ തേടുകയായരുന്നു.

ഭാര്യ: രേഖ. മക്കള്‍: പാര്‍വ്വതി, സൂര്യ. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്പനിയില്‍ ഇല്ക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

KCN