ആ പ്ലാന്‍ സക്‌സസ് ഒരൊറ്റ ദിവസം, കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി ഏപ്രില്‍ 15ലെ വരുമാനം 8.57 കോടി രൂപ

 

2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയത് ഈ വര്‍ഷം ഏപ്രില്‍ 15നാണ്. 8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

KCN

more recommended stories