യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

 

റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്.

അബുദാബി: യുഎഇയിലെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകളോട് വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികള്‍. ഇന്ന് ( ബുധനാഴ്ച ) പള്ളികളില്‍ സംഘം ചേര്‍ന്ന് നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളില്‍ നമസ്‌കരിക്കാനും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് (ഔഖാഫ്) അറിയിച്ചു.

KCN