സ്വര്‍ണവില കുറഞ്ഞു

 

തിരുവനന്തപുരം: റെക്കോര്‍ഡ് വില വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 240 രൂപ കുറഞ്ഞു. തിങ്കളാഴ്ച 54640 എന്ന റെക്കോര്‍ഡ് വിലയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് വില കുറയുന്നത്. ഇന്നത്തെ വിപണി വില 54,120 രൂപയാണ്.

ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ 50,000 ത്തിന് മുകളിലാണ് സ്വര്‍ണവില. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപങ്ങള്‍ വര്‍ധിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.
നിലവില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6765 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5670 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

KCN

more recommended stories