കാസര്‍കോട്ട് മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്, സുപ്രീംകോടതിയെ അറിയിച്ചു; പരിശോധിക്കാന്‍ നിര്‍ദ്ദേശം

 

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസര്‍കോട്ട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

KCN

more recommended stories