കേരളത്തില്‍ എന്‍ഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുന്‍ യുഡിഎഫുകാര്‍ എന്ത് വിരോധാഭാസമെന്ന് പിണറായി വിജയന്‍

 

സ്വന്തം പാര്‍ട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയര്‍ത്തിപ്പിച്ച് നിവര്‍ന്നു നിന്ന് വോട്ടു ചോദിക്കാന്‍ പോലും കഴിവില്ലാത്തവരായി കോണ്‍ഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു.

മലപ്പുറം:ജനങ്ങളെ ബാധിക്കുന്ന മൂര്‍ത്തമായ വിഷയങ്ങളില്‍ ഒരു നിലപാടും പറയാന്‍ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്ന എല്‍ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.യു ഡി എഫിന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലപാടില്ല.വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ശബ്ദം ഉയരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടന പത്രികയില്‍ പരാമര്‍ശം പോലുമില്ല.സ്വന്തം പാര്‍ട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയര്‍ത്തിപ്പിടിച്ച് നിവര്‍ന്നു നിന്ന് വോട്ടു ചോദിക്കാന്‍ പോലും കഴിവില്ലാത്തവരായി കോണ്‍ഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നുവെന്നും പിണറായി പറഞ്ഞു.

KCN

more recommended stories