സ്‌കൂട്ടര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു സുഹൃത്തിന് പരിക്ക്

 

സഹായത്രികയായ അജ്മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാര്‍ റോഡില്‍ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.

KCN

more recommended stories