സി എ എ: ഇന്ത്യന്‍ എക്‌സ്പ്രസ് വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത് – ഐ എന്‍ എല്‍

 

കോഴിക്കോട്: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കരടില്‍ സിഎഎക്കെതിരായ പരാമര്‍ശം ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം പ്രകടനപത്രികയില്‍ നിന്ന് അത് ഒഴിവാക്കുകയായിരുന്നുവെന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഐ എന്‍ എല്‍. പൗരത്വ ഭേദഗതി വിഷയത്തില്‍ ബി ജെ പി യില്‍ നിന്ന് ഭിന്നമായ ഒരു നിലപാട് എടുക്കുകയാണെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ് ആ ഭാഗം തന്നെ വിട്ടുകളയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എഐസിസി പ്രസിഡണ്ടും മറ്റു നേതാക്കന്മാരും ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് വെറും കാപട്യമായിരുന്നുവെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ സംഘപരിവാറിന്റെ അതേ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യേണ്ടത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരുടേയും കടമയാണെന്ന് ഓര്‍മ്മിപ്പിക്കേണ്ട സമയമാണിത്. ഇത്തരം കപട നീക്കങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നും ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തിയത് എന്നും ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു

KCN

more recommended stories