സഞ്ജു കളിച്ചത് ജയ്സ്വാളിന്റെ സെഞ്ചുറിക്ക് വേണ്ടി

 

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ്വാളിന്റെ തിരിച്ചുവരവാണ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കണ്ടത്. 60 പന്തില്‍ 140 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. ഏഴ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ഐപിഎല്ലില്‍ മുമ്പ് മികച്ച ഫോമിലായിരുന്ന ജയ്സ്വാളിന് സീസണില്‍ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുംബൈക്കെതിരായ മത്സരത്തില്‍ ജയ്സ്വാള്‍ ഫോമിലേക്ക് തിരിച്ചെത്തി. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ ജയ്സ്വാള്‍ ഫോമിലെത്തിയത് രാജസ്ഥാന് വലിയ ആശ്വാസം നല്‍കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കേണ്ടത് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ കൂടി ആവശ്യമായിരുന്നു. അത് മത്സരത്തില്‍ കാണുകയും ചെയ്തു. ജയ്സ്വാള്‍ സെഞ്ചുറിക്ക് അടുത്തെത്തി നില്‍ക്കെ വലിയ ഷോട്ടുകള്‍ക്കൊന്നും സഞ്ജു മുതിര്‍ന്നിരുന്നില്ല. ജയ്സ്വാളിന്റെ സെഞ്ചുറിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു താരം. 28 പന്തുകളില്‍ പുറത്താവാതെ 38 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് വീതം സ്‌കിസും ഫോറും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ജയ്സ്വാള്‍ സെഞ്ചുറിക്ക് അടുത്തെത്തി നില്‍ക്കെ സിംഗിളെടുത്തും ചില പന്തുകള്‍ ലീവ് ചെയ്തു സഞ്ജു സൗകര്യം ഒരുക്കി കൊടുത്തു. ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുകയാണ് സോഷ്യല്‍. എക്സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം…

KCN

more recommended stories