മദ്യപിച്ച് ലക്കുകെട്ട് അമ്മയെ തല്ലുന്നത് സ്ഥിരം കാഴ്ച സഹികെട്ട് 15കാരനായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു അറസ്റ്റ്

ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നു. ഇത് കണ്ട മൂത്ത മകന്‍ അരിവാള്‍ എടുത്ത് പിതാവിനെ ആക്രമിക്കുകയായിരുന്നു.

മധുര: മദ്യപിച്ച് ലക്കുകെട്ട് അമ്മയെ മര്‍ദിക്കുന്നത് കണ്ട പതിനഞ്ചുകാരന്‍ അച്ഛനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛന്‍.

KCN

more recommended stories