തൂമിനാടില്‍ കുടിവെള്ളക്ഷാമം; പരിഹാരം ആവശ്യപ്പെട്ട് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് പരിധിയിലുള്ള എസ് ഇ എസ് ടി വിഭാഗത്തിലുള്ള കൂടുതല്‍ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആയിരത്തോളം കുടുംബങ്ങള്‍ വെള്ളത്തിനായി ആശ്രയിക്കുന്ന തൂമിനാടില്‍
കുടിവെള്ളക്ഷാമം. പരിഹാരം ആവശ്യപ്പെട്ട് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി.

കടുത്തേ വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുഞ്ചത്തൂര്‍ – തൂമിനാട് ജനങ്ങള്‍ ശരിക്കും ദുരിതത്തിലായി. മാസങ്ങള്‍ കഴിഞ്ഞിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളം ഇല്ലാത്ത സാഹചര്യമാണ്. വേനല്‍ ചൂടില്‍ രോഗഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മുന്നറിയിപ്പ് നല്‍കുന്നതാകട്ടെ രോഗം വരാതിരിക്കാന്‍ ഈ കാലാവസ്ഥയില്‍ ശരിക്കും വെള്ളം കുടിക്കണമെന്നാണ്.
എന്നല്‍ ഇവിടുത്തെ മോട്ടോര്‍ പമ്പ് കേടായിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇവിടെ ചുമതലയുള്ള കുമ്പള സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, എച്ച്. എം എന്നിവര്‍ക്ക് നാട്ടുകാര്‍ പലതവണ പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പരാതി ലഭിച്ചാല്‍ സ്ഥലം സന്ദര്‍ശിക്കേണ്ട എച്ച്എം സ്ഥലത്തേക്ക് വരുകയോ ഫോണ്‍ എടുക്കുകയോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

അതുപോലെ ഇവിടെയുള്ള മോട്ടോര്‍ ഷെഡ് തുരുമ്പെടുത്ത് വാതില്‍ തകര്‍ന്ന നിലയിലാണ്. ഇതോടൊപ്പം ഷെഡില്‍ വൈദ്യുതി ഷോക്ക് അടിക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു. ചെറിയ കുട്ടികളും ഇതിന് സമീപം കളിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി കുമ്പള സെക്ഷനില്‍ നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ആരും ഇതും തിരുത്തിയില്ലെന്ന് പരാതിയുണ്ട്.

കുടിവെള്ളത്തിനായി പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ച് കുടിവെള്ളം കണ്ടെത്തുന്നത്. ഇത്തരത്തില്‍ മാസങ്ങളായി മോട്ടോര്‍ കേട് വന്നതിനെ തുടര്‍ന്ന് കുടിവെള്ളം എത്താത്തതിനെ തുടര്‍ന്ന് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി ഭാരവാഹികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഒപ്പ് ശേഖരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരത്തി അയകനുള്ള ഒരുക്കത്തിലാണ്.

 

KCN

more recommended stories